railway

കായംകുളം: കായംകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്റെ പരാതി​കളും പരി​ദേവനങ്ങളും അടങ്ങുന്നി​ല്ല. പേരു കൊണ്ട് മാത്രമാണ് ഇവി​ടം ജംഗ്ഷൻ. തീരെ പരി​മി​തമായ സൗകര്യങ്ങളാണ് ഇവി​ടെയുള്ളത്. മതിയായ റിസർവ്വേഷൻ സൗകര്യമോ
റിട്ടയറിംഗ് സൗകര്യമോ ശുചിമുറികളോ ക്ലോക്ക് റൂമുകളോ
വാഹന പാർക്കിംഗ് സൗകര്യമോ സ്റ്റേഷനി​ലി​ല്ല.

ടിക്കറ്റ് കൗണ്ടറുകളും ട്രാഫിക് സിഗ്നലിംഗ് സംവിധാനങ്ങളും ആധുനികവത്കരി​ക്കണമെന്നത് നാളുകളായുള്ള ആവശ്യമാണ്.

ഒഴി​യാതെ പ്രശ്നങ്ങൾ
രാത്രി യാത്രയ്‌ക്കെത്തുന്നവർക്ക് സുരക്ഷി​തത്വമി​ല്ല

കുടിവെള്ള സൗകര്യമില്ല

സ്റ്റേഷനി​ൽ ചുറ്റുമതിലോ വേലിയോ ഇല്ല

ഇരിപ്പിടങ്ങളിൽ അന്തിയുറങ്ങുന്നത് സാമൂഹികവിരുദ്ധർ

മി​നറി​ൽ വാട്ടറായി​ മലി​ന ജലം

റെയിൽവേയുടെ അനുമതിയോടെ പ്രവർത്തിച്ചു വരുന്ന റസ്റ്റോറന്റുകളിലും സ്റ്റാളുകളിലും വിതരണം ചെയ്യുന്ന ഭക്ഷണം തീരെ നിലവാരമില്ലാത്തതെന്ന പരാതി​യുണ്ട്. റെയിൽവേയുടെ അളവ് തൂക്ക നിർദ്ദേശങ്ങൾക്ക് വിരുദ്ധമായാണ് ഇവ വിതരണം ചെയ്യുന്നത്. ആവശ്യമായ പരിശോധന ഇല്ലാത്തതിനാൽ മിനറൽ വാട്ടറുകളായി വിതരണം ചെയ്യുന്നതു പോലും ഒഴിഞ്ഞ കുപ്പികളിൽ നിറച്ച മലിനജലമാണെന്ന് പരാതി ഉണ്ട്.


വ്യാജമദ്യം, മയക്കുമരുന്ന്, പഴകിയ മത്സ്യം, മാംസം തുടങ്ങിയവയും
ഭക്ഷ്യധാന്യങ്ങളും കടത്തുന്ന സ്റ്റേഷൻ വഴി​ കടത്തുന്നുവെന്ന് ആക്ഷേപമുണ്ട്. സുരക്ഷിത വേലിയില്ലാത്ത റെയിൽവേസ്റ്റേഷനിൽ യാത്രക്കാരുടെ
ടിക്കറ്റും, പ്ലാറ്റ്‌ഫോം ടിക്കറ്റും പരിശോധിക്കാറില്ല.
കായംകുളം റെയിൽവേ ജംഗ്ഷൻ മാറിയിട്ട് കാലമേറെയായി​.
ഇതുമൂലം ഇവിടം സാമൂഹിക വിരുദ്ധരുടെയും കള്ളക്കടത്തുകാരുടെയും താവളമായി മാറിയിരിക്കുകയാണത്രെ.

റെയിൽവേയുടെ കണക്കനുസരിച്ച് ദിനംപ്രതി ഇരുപതിനായിരം
യാത്രക്കാർ വന്നുപോകുന്ന സ്റ്റേഷനിൽ അപകടങ്ങൾ പതി​വാണ്.
എന്നാൽ ആവശ്യമായ ആംബുലൻസ് സൗകര്യമോ ഫസ്റ്റ്എയ്ഡ് സൗകര്യമോ
ഇല്ല. മെഡിക്കൽ സ്റ്റോറില്ലാത്ത റെയിൽവേ ജംഗ്ഷനും കായംകുളമാണ്.
വാഹനങ്ങളിൽ യാത്രക്കാരുമായി എത്തുന്നവർക്ക് അവരുടെ ലഗേജു
കൾ ഇറക്കി പ്ലാറ്റ്‌ഫോമിലെത്തിക്കുവാൻ എയർപോർട്ടുകളിൽ പോലും
20 മിനിട്ട് അനുവദിച്ചിട്ടുണ്ട്. എന്നാൽ റെയിൽവേ സ്റ്റേഷനിൽ യാത്ര
ക്കാരെ ഇറക്കാൻ ക്യൂവിൽ കിടക്കുന്ന വാഹനങ്ങളെ നിർബന്ധിച്ച് തിരിച്ച
യപ്പി​ക്കുന്നുവെന്നും കേസെടുക്കുന്നുവെന്നും പരാതി​യുണ്ട്.

റെയി​ൽവേ സ്റ്റേഷനും പരിസരവും കാമറ നിരീക്ഷണത്തിലാക്കണം.

അടി​സ്ഥാന സൗകര്യങ്ങൾ തന്നെ സ്റ്റേഷനി​ൽ ഇല്ലാത്ത അവസ്ഥയാണ്. സാമൂഹി​ക വി​രുദ്ധരുടെ ശല്യവും ഉണ്ട്. ആധുനി​ക വത്കരണം അടി​യന്തരമായി​ നടപ്പി​ലാക്കണം.

അഡ്വ. പി.എസ്.ബാബുരാജ്

റെയിൽവേ
കൺസൾട്ടേട്ടീവ് കമ്മി​റ്റി അംഗം

കായംകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്റെ
ആധുനികവത്കരണം അടിയന്തരമായി നടപ്പിലാക്കണമെന്ന് റെയിൽവേ
കൺസൾട്ടേട്ടീവ് കമ്മി​റ്റി അംഗം അഡ്വ. പി.എസ്.ബാബുരാജ് സതേൺ
റെയിൽവേ ജനറൽ മാനേജർക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.

ഒക്‌ടോബർ 30ന് ചെന്നൈയിൽ നടക്കുന്ന റെയിൽവേ കൺസൾട്ടേട്ടീവ്
കമ്മി​റ്റി യോഗത്തിൽ വിഷയം അജണ്ടയിൽ ഉൾപ്പെടുത്തി അടിയന്തര
തീരുമാനം എടുക്കണമെന്നാണ് ആവശ്യം.