ആലപ്പുഴ: മുസ്ളീം സമുദായത്തിൽ നിന്നും തന്റേടത്തോടെ രാഷ്ട്രീയ രംഗത്ത് നിൽക്കുന്ന വനിത. നിലപാടുകളിൽ ചാഞ്ചാട്ടമില്ലാത്ത വ്യക്തിത്വം. ചർച്ചകളിൽ വാഗ്സാമർത്ഥ്യം. എതിരാളികളെയും ചിരിയോടെ എതിരേൽക്കുന്ന പ്രകൃതം. തിരഞ്ഞെടുപ്പുകളിലെ തോൽവിയെ അതിൻേറതായ സ്പിരിറ്റിൽ കാണുന്നു. പെരുമ്പാവൂരിൽ നിന്നും ഒറ്റപ്പാലത്ത് നിന്നും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2014ൽ കാസർകോട് പാലമെൻറ് മണ്ഡലത്തിലേക്ക് സ്ഥാനാർത്ഥിയായി പരിഗണിച്ചെങ്കിലും മത്സരിക്കാൻ വിസമ്മതിച്ചു.

...................................................

#ഷാനിമോൾ ഉസ്മാൻ

യോഗ്യത:എം.എ, എൽഎൽ.ബി

......................................

പദവികൾ:

എ.ഐ.സി.സി മുൻസെക്രട്ടറി

മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ്

ആലപ്പുഴ മുനിസിപ്പൽ മുൻചെയർമാൻ

ജില്ലാ പഞ്ചായത്ത് മുൻഅംഗം

ജില്ലാ പ്ളാനിംഗ് കമ്മിറ്റി മുൻഅംഗം

കെ.എസ്.യു മുൻസംസ്ഥാന വൈസ് പ്രസിഡന്റ്

കേരള സർവകലാശാല മുൻസെനറ്റ് അംഗം

കേരള സർവകലാശാല യൂണിയൻ മുൻ കൗൺസിലർ

ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി മുൻ അംഗം

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം

എ.ഐ.സി.സി അംഗം

............................................

ഭർത്താവ്: അഡ്വ. മുഹമ്മദ് ഉസ്മാൻ

മക്കൾ: ആസിയാ തമി ഷെനാസ്

ആലിഫ് സത്താർ ഉസ്മാൻ

...............................................