കായംകുളം: മാഫിയാസംഘങ്ങളുടെ സുരക്ഷിത താവളമായി കായംകുളം മാറിയതായി ബി.ജെ.പി നഗരസഭ പാർലിമെൻററി പാർട്ടി ലീഡർ.ഡി. അശ്വിനീ ദേവ് ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മാഫിയാ സംഘത്തെ അറസ്റ്റ് ചെയ്യുവാൻ പൊലീസ് ഭയക്കുകയാണ്.
രാഷ്ട്രീയ സ്വാധീനമുള്ള ഭീകര സംഘടനകളുടെ അഴിഞ്ഞാട്ട കേന്ദ്രമായി കായംകുളം മാറിയിട്ടുണ്ട്.നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ളവരാണ് ഒരു നിയമ സംവിധാനത്തെയും ഭയക്കാതെ ഇവിടെ പരസ്യമായി വിഹരിക്കുന്നത്.
കായംകുളത്തെ ഈ അരാജകാവസ്ഥ മുതലെടുത്തു കൊണ്ട് എല്ലാ ഭാഗത്തും ഇപ്പോൾ ക്വട്ടേഷൻ സംഘങ്ങൾ മുളച്ചുപൊന്തുകയാണ്.ഈ അധോലോക സംഘങ്ങളെ അറസ്റ്റ് ചെയ്യാൻ കായംകുളത്തെ പൊലീസ് മടിച്ചു നിൽക്കുന്നത് അപമാനകരമാണന്നും അശ്വിനീ ദേവ് പറഞ്ഞു.