lehari

കറ്റാനം : പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂൾ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനം നടത്തി. സ്കൗട്ട് മാസ്റ്റർ സി.റ്റി വർഗീസ് ഉദ്ഘാടനം ചെയ്തു ഗൈഡ് ക്യാപ്റ്റൻ മിനി എസ് അദ്ധ്യക്ഷത വഹിച്ചു. ആദർശ്, സജാദ്, ഗോകുൽ ,അജ്‌സൽ ഫെബിന ഹസ്ന, ഷെറിൻ ,ഹിത സൂര്യ ദൃശ്യ എന്നിവർ സംസാരിച്ചു.