ചാരുംമൂട്: നൂറനാട് പടനിലം ജി.എൽ.പി സ്കൂളിൽ കൃഷിഭവന്റെ സഹായത്തോടു കൂടി, ഗ്രോബാഗ് പച്ചക്കറി കൃഷിക്ക് തുടക്കമായി.
ആർ.രാജേഷ് എം.എൽ.എ വിത്തിടീൽ നിർവഹിച്ചു.
നൂറനാട് ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ സമഗ്ര പച്ചക്കറി കൃഷി പദ്ധതി പ്രകാരം
സ്കൂൾ ടെറസിൽ 1000 ഗ്രോ ബാഗുകളിൽ ആണ് പദ്ധതി നടപ്പാക്കുന്നത്.