ചേർത്തല:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ(കെ.എസ്.എസ്.പി.യു) മാരാരിക്കുളം വടക്ക് യൂണിറ്റ് കുടുംബ മേള കണിച്ചുകുളങ്ങര എസ്.സി.ബി ആഡിറ്റോറിയത്തിൽ 26ന് രാവിലെ 9.30ന് നടക്കും.സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രഘുനാഥൻനായർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് വി.കെ.മോഹനദാസ് അദ്ധ്യക്ഷത വഹിക്കും.മുതിർന്ന പെൻഷൻകാരിയായ സി.ജെ.ബാലാമണി പൊഴിക്കലിനെയും ശ്രേഷ്ഠ സാഹിത്യ സമ്മാൻ ലഭിച്ച മാലൂർ ശ്രീധരനെയും ചടങ്ങിൽ ജില്ല ജോയിന്റ് സെക്രട്ടറി എൻ.പരമേശ്വരൻ അനുമോദിക്കും.യൂണിറ്റ് അംഗങ്ങളുടെ മക്കളിൽ മികച്ച വിജയം നേടിയവരെ വി.സുകുമാരൻനായർ അനുമോദിക്കും.എം.വി.സോമൻ,എം.കെ.തങ്കപ്പൻ,പി.വി.സുരേന്ദ്രൻ,എൻ.ഭാസ്ക്കരൻനായർ എന്നിവർ സംസാരിക്കും.വി.കെ.മോഹനദാസ് സമ്മാനങ്ങൾ വിതരണം ചെയ്യും.