a
എസ്.എന്‍.ഡി.പി യോഗം ഇറവങ്കര 1757ാം നമ്പര്‍ ശാഖ വാര്‍ഷിക പൊതുയോഗം യോഗം ഡയറക്ടര്‍ ബോര്‍ഡംഗം മൊട്ടയ്ക്കല്‍ സോമന്‍ ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: എസ്.എൻ.ഡി.പി യോഗം ഇറവങ്കര 1757ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗം യോഗം ഡയറക്ടർ ബോർഡ് അംഗം മൊട്ടയ്ക്കൽ സോമൻ ഉദ്ഘാടനം ചെയ്തു. മാവേലിക്കര യൂണിയൻ സെക്രട്ടറി ബി.സുരേഷ്ബാബു അദ്ധ്യക്ഷനായി. സുധ വിജയക്കുട്ടൻ, വി.എസ്.മധു, ടി.കെ.സോമൻ, നവീൻ വി.നാഥ്, രാജേഷ് രവീന്ദ്രൻ, ധനേഷ് വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എൻ.ഷാജി (പ്രസിഡന്റ്), പ്രസാദ് വാലിൽ (വൈസ് പ്രസിഡന്റ്), അർജുൻ പ്രസാദ് (സെക്രട്ടറി), അനൂപ് ഷാജി (യൂണിയൻ കമ്മി​റ്റിയംഗം) എന്നിവരെ തിരഞ്ഞെടുത്തു.