മാവേലിക്കര: പ്രസിദ്ധ ഭാഷാപണ്ഡിതനും കലാ വിമർശകനും ഗ്രന്ഥകർത്താവുമായ പ്രൊഫ.വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള ഇന്ന് ശതാഭിഷിക്തനാകും. ഇന്ന് രാവിലെ 10ന് ബിഷപ് മൂർ കോളേജ് ഓഡിറ്റോറിയത്തിൽ 84ാം പിറന്നാൾ ആഘോഷം സുഹൃത്തുക്കൾ സംഘടിപ്പിക്കും.
മാവേലിക്കര ബിഷപ് മൂർ കോളേജിൽ ദീർഘകാലം മലയാള വിഭാഗം അദ്ധ്യാപകനായി വിരമിച്ച അദ്ദേഹം വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അദ്ധ്യാപകനും വലിയ സുഹൃദ് വലയത്തിന്റെ ഉടമയുമാണ്.
ഇദ്ദേഹത്തിന്റെ സമഗ്രസംഭവന പരിഗണിച്ച് ഇക്കൊല്ലത്തെ അമൃതകീർത്തി പുരസ്കാരത്തിനും അർഹനായി.