ഹരിപ്പാട്: കുട്ടികളുടെ ഗണിത അഭിരുചികൾ മെച്ചപ്പെടുത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി ആവിഷ്കരിച്ച ഉല്ലാസ ഗണിതം പദ്ധതിയുടെ ആറാട്ടുപുഴ പഞ്ചായത്തുതല ഉദ്‌ഘാടനം മംഗലം ഗവ.എൽ.പി.സ്‌കൂളിൽ നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത ഉല്ലാസഗണിത കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർപേഴ്സൺ ദീപ്തി അദ്ധ്യക്ഷനായി. അമ്പലപ്പുഴ ബി.പി.ഒ സുമംഗലി, സി.ആർ.സി കോഓഡിനേറ്റർ ഗീതാകുമാരി ടീച്ചർ, ബി.ആർ.സി ട്രെയ്നർമാരായ ബാബു, സലിം, എസ്‌.എം.സി വൈസ് ചെയർമാൻ പ്രദീപ്, എസ്.എം.സി അംഗം നവാസ് തുടങ്ങിയവർ സംസാരിച്ചു. പ്രഥമാദ്ധ്യാപിക സജീദ സ്വാഗതവും ഉല്ലാസ ഗണിതം സ്കൂൾ കോഓഡിനേറ്റർ ശ്രീകല നന്ദിയും പറഞ്ഞു.