ആലപ്പുഴ: അരൂരിലെ യു.ഡി. എഫ് വിജയം മന്ത്രി ജി. സുധാകരൻ സ്വർണ തളികയിൽ വച്ച് നൽകിയതാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.സോമൻ പറഞ്ഞു. ഇടതുപക്ഷ സ്ഥാനാർത്ഥി നിർണയത്തിൽ അരൂരിലെ സി പി എം നേതാക്കൾക്കും അണികൾക്കുമുണ്ടായ പ്രതിഷേധവും ഷാനിമോൾ ഉസ്മാന്റെ വിജയത്തിന് കാരണമായി. സംഘടിത മതശക്തികളും സമ്പന്നരും സംയുക്തമായി ഒരുക്കിയ സമ്മർദ്ദമാണ് യു.ഡി.എഫ് വിജയം ഉറപ്പിച്ചതെന്നും സോമൻ പറഞ്ഞു.