ഹരിപ്പാട്: പെൻഷനേഴ്‌സ് അസോസിയേഷൻ കാർത്തികപ്പള്ളി യൂണിറ്റ് സമ്മേളനം നിയോജക മണ്ഡലം പ്രസിഡന്റ് തൃക്കുന്നപ്പുഴ പ്രസന്നൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.അശോക് കുമാർ അദ്ധ്യക്ഷനായി. ഹരിപ്പാട് മണ്ഡലം സെക്രട്ടറി ബി.ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. എം.കെ. വർഗീസ്, മനോഹരൻ, അനിരുദ്ധൻ, ഇബ്രാഹിംകുട്ടി, പി.ഉപേന്ദ്രൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി. അശോക് കുമാർ (പ്രസിഡന്റ്), അനിരുദ്ധൻ (വൈസ് പ്രസിഡന്റ്) മനോഹരൻ (സെക്രട്ടറി) രത്‌നമ്മ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.