ചാരുംമൂട്: നൂറനാട് എരുമക്കുഴി കുന്നിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്കന്ദപുരാണ ജ്ഞാനയജ്ഞത്തിനു നാളെ തുടക്കം. നാളെ വൈകിട്ട് 5ന് യജ്ഞശാലയിൽ ദീപ പ്രകാശനവും അനുഗ്രഹ പ്രഭാഷണവും ക്ഷേത്രതന്ത്രി വി പി .കുമാരൻ തന്ത്രി നിർവഹിക്കും. തുടർന്ന് യജ്ഞാചാര്യൻ ഡോ. തിരുവനന്തപുരം പള്ളിക്കൽ മണികണ്ഠൻ മാഹാത്മ്യ പ്രഭാഷണം നടത്തും.ഏഴംകുളം ശശികുമാർ ,കടയ്ക്കാവൂർ തങ്കരാജ് എന്നിവരാണ് യജ്ഞ പൗരാണികർ.പുഷ്ക്കരൻ തന്ത്രി, പ്രസാദ് തന്ത്രി എന്നിവരാണ് യജ്ഞ ഹോതാക്കൾ. ഞായർ രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9.30 ന് മൃത്യുഞ്ജയഹോമം. തിങ്കൾ രാവിലെ 9.30ന് നവഗ്രഹ പൂജ, വൈകിട്ട് 5ന് ശ്രീചക്രത്തോടു കൂടിയ സർവൈശ്വര്യ പൂജ.ചൊവ്വ രാവിലെ 9.30ന് സുദർശന ഹോമം, 10ന് മാതൃപൂജ. ബുധൻ 11.45ന് വള്ളിപരിണയം, വൈകിട്ട് 6ന് മഹാശനിശ്വരപൂജ.വ്യാഴം വൈകിട്ട് 6ന് കുമാര പൂജ. വെള്ളി രാവിലെ 11.30 ന് ഭസ്മാഭിഷേകം, 2.30 ന് കാവടി ഘോഷയാത്രയും അവഭൃഥസ്നാനവും. ദിവസവും പ്രഭാഷണങ്ങളും അന്നദാനവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് വേണു കാവേരിയും സെക്രട്ടറി കെ.ഗോപാലകൃഷ്ണനും അറിയിച്ചു.