ചേർത്തല:മരുത്തോർവട്ടം ശ്രീധന്വന്തരി ക്ഷേത്രത്തിലെ ധന്വന്തരി ജയന്തി മഹോത്സവം ഇന്ന് നടക്കും.പുലർച്ചെ 6 മുതൽ 9 വരെ മഹാധന്വന്തര ഹോമം,10ന് ആയുർവേദ സംഗമം,ജ്യോതിഷ ശേഷ്ഠർക്ക് ആദരവ്,കടിയക്കോൽ മന കൃഷ്ണൻ നമ്പൂതിരി ദീപപ്രകാശനം നടത്തി.പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് പി.ജി.ശശികുമാര വർമ്മ ഉദ്ഘാടനം ചെയ്യും.ദേവസ്വം പ്രസിഡന്റ് ജി.സജികുമാർ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ കെ.വി.മോഹൻകുമാർ ധന്വന്തരി പുരസ്ക്കാര സമർപ്പണം നടത്തും.ഭാരതീയ ചികിത്സാ വകുപ്പിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.കെ.സത്യപ്രസാദ് അവാർഡ് ഏറ്റു വാങ്ങും.വൈദ്യ ശ്രേഷ്ഠൻമാരെ താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് പ്രൊഫ.ഇലഞ്ഞിയിൽ രാധാകൃഷ്ണൻ ആദരിക്കും.