ചേർത്തല : പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ ഒ.ബി.സി പ്രീ മെട്രിക് സ്കോളർഷിപ്പ് അനുവദിച്ചതിൽ സർക്കാർ കാട്ടുന്ന വിവേചനം തിരുത്തണമെന്ന് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ കൗൺസിൽ അഭിപ്രായപ്പെട്ടു. സർക്കാർ ഇറക്കിയ ഉത്തരവ് പ്രകാരം സർക്കാർ അംഗീകൃത അൺഎയ്ഡഡ് സ്കൂളിലെ ഈഴവ,വിശ്വകർമ്മ,ഹിന്ദുനാടാർ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നിഷേധിക്കപ്പെടുന്നത്.യൂണിയൻ സെക്രട്ടറി വി.എൻ.ബാബു റിപ്പോർട്ട് അവതരി​പ്പിച്ചു.