ആലപ്പുഴ: ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ പോസ്റ്റിട്ട കിരൺചന്ദ്രനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ജനറൽ സെക്രട്ടറി ടി.വി.ബാബു അറിയിച്ചു. കിരണിൻെറ പ്രവൃത്തി പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി. പാർട്ടി നിലപാടിനും കാഴ്ചപ്പാടുകൾക്കും വിരുദ്ധവുമാണ്. ഇതിനെ ഗൗരവമായ തെറ്റായി കണ്ട് അടിയന്തര കൗൺസിൽ കൂടിയാണ് പുറത്താക്കാൻ തീരുമാനിച്ചതെന്ന് അറിയിപ്പിൽ പറഞ്ഞു.