ആലപ്പുഴ : ലൈഫ് മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ പ്രളയ ഭവന നിർമ്മാണ സഹായ കേന്ദ്രങ്ങളിലേക്ക് ഫീൽഡ് തല ഫെസിലിറ്റേറ്റർമാരെ തിരഞ്ഞെടുക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. കുട്ടനാട് താലൂക്കിൽ അഞ്ചും അമ്പലപ്പുഴ, കാർത്തികപ്പള്ളി, ചേർത്തല താലൂക്കുകളിൽ ഒന്നു വീതവുമാണ് ഒഴിവുകൾ. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. ടൂവീലർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാകണം. ആറു മാസത്തേക്ക് താത്കാലികമായാണ് നിയമനം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും, ഒരു പകർപ്പുകമായി 29ന് രാവിലെ 10.30ന് കളക്ടറേറ്റിലുള്ള ജില്ല ലൈഫ് മിഷൻ ഓഫീസിൽ ഹാജരാകണം.