ആലപ്പുഴ : അരൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ വിജയിച്ചത് കഠിനാദ്ധ്വാനത്തിലൂടെയാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. . 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ രണ്ട് ലോക്സഭാ സീറ്റുകളിൽ ഞങ്ങൾ രണ്ടുപേരും മത്സരിച്ചെങ്കിലും താൻ മാത്രം ജയിക്കുകയും ഷാനിമോൾ നേരിയവോട്ടുകൾക്ക് പരാജയപ്പെടുകയും ചെയ്തത് വലിയ വിഷമമുണ്ടാക്കി.
ഇപ്പോൾ ത്രസിപ്പിക്കുന്ന വിജയം നേടി രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയിലേക്കെത്താൻ ഷാനിമോൾക്ക് കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു.