ഓച്ചിറ: പ്രയാർ വടക്ക് വേലിയത്ത് കുടുംബ പൊതുയോഗം നാളെ രാവിലെ 10ന് കളീക്കശേരിൽ കുടുംബ ക്ഷേത്രാങ്കണത്തിൽ നടക്കും. കൊല്ലം കാവുങ്കൽ വലിയവീട്, കരുനാഗപ്പള്ളി മുള്ളിക്കൽ വേലിയത്ത്, പുതുപ്പള്ളി എന്നീ ശാഖകളിലെ അംഗങ്ങൾ പങ്കെടുക്കും. യോഗത്തിൽ കൊല്ലം കാവുങ്കൽ ഗംഗാധരൻ മുതലാളി അദ്ധ്യക്ഷത വഹിക്കും. ശാഖാംഗങ്ങളായ കെ. കെ. ശശിധരൻ, ബേബികുട്ടൻ, മുരളീധരൻ എന്നിവർ സംസാരിക്കും. എസ്. കെ. കിരൺ സ്വാഗതനും ഗോപാലകൃഷ്ണൻ നന്ദിയും പറയും.