ആലപ്പുഴ: സി.ബി.എല്ലിലെ കൈനകരി ജലോത്സവത്തിന് മുന്നോടിയായി കളക്ടർ ഡോ.അദീല അബ്ദുള്ളയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ അവലോകന യോഗം നടന്നു. മത്സരം കാണാനെത്തുന്നവരുടെ സൗകര്യാർത്ഥം ആലപ്പുഴ, ചങ്ങനാശേരി , എടത്വ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് ബസ് സർവീസ് നടത്തണമെന്ന് കളക്ടർ നിർദ്ദേശിച്ചു. നേവി, ഫയർഫോഴ്സ്, കോസ്റ്റൽ പൊലീസ്, ലൈഫ് ഗാർഡ് എന്നിവയുടെ സേവനം ഉറപ്പാക്കും.അടിയന്തിര സാഹചര്യം നേരിടുന്നതിന് മെഡിക്കൽ സംഘത്തെയും ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തും.