ഹരിപ്പാട്: അടിയ്ക്കടിയുണ്ടാകുന്ന കടൽക്ഷോഭത്തിൽ നിന്നും തീരദേശ ജനതയെ സംരക്ഷിക്കണമെന്ന് കർഷകമോർച്ച ആവശ്യപ്പെട്ടു. തീരദേശം സംരക്ഷിക്കാത്തത് കരിമണൽ ലോബിയെ സഹായിക്കുന്നതിനാണ്. കടൽക്ഷോഭത്തിൽ സ്ഥലവും കിടപ്പാടവും സർവതും നഷ്ടപ്പെടുന്ന ജനങ്ങൾ തീരത്ത് നിന്നും ഒഴിഞ്ഞ് പോകാൻ നിർബന്ധിതരായി തീരുകയും അതുവഴി കരിമണൽ ഖനനം സുഗമമായി നടത്തുന്നതിനും വേണ്ടിയാണ് സർക്കാർ തീരം സംരക്ഷിക്കാത്തത്. പുലിമുട്ടോടുകൂടി കടൽഭിത്തി നിർമ്മിച്ച് അടിയന്തരമായി തീരം സംരക്ഷിക്കണമെന്ന് കർഷകമോർച്ച ഹരിപ്പാട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.ദീപക് ആവശ്യപ്പെട്ടു.