മാവേലിക്കര: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം മാവേലിക്കരയിൽ ആരംഭിച്ചു. സംഘടന സംസ്ഥാന പ്രസിഡന്റ് എൻ.കെ.ശശിധരൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ആർ.ഭാസ്‌കരൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി റ്റി.എസ്.അജിത് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ക്ഷേമ ഫണ്ട് സെക്രട്ടറി പി.തമ്പാൻ ക്ഷേമ ഫണ്ട് റിപ്പോർട്ടിംഗ് നടത്തി. ജില്ലാ സെക്രട്ടറി ആർ.കുഞ്ഞുമോൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ ജോസ് ഡാനിയേൽ കണക്കും അവതരിപ്പിച്ചു. മുരളീധരകുറുപ്പ്, സി.വി.രാജു, ബി.സുരേഷ്‌കുമാർ, ആർ.അണ്ണാദുരൈ, ഡി.സുരേഷ്, സജീദ്.എസ്, ആർ.രാജീവ്, പി.വി.അജിമോൻ, കെ.ജയദേവൻ, തോമസ്.പി.ജോൺ, എം.ആർ.രാജേന്ദ്രൻ നായർ, ബിപിൻകുമാർ അരൂർ, എം.എസ്.ജയൻ, ബാബു.എം, ആർ.ജയൻ എന്നിവർ സംസാരിച്ചു.
ഇന്ന് രാവിലെ 9.30ന് മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്ത് നിന്ന് പ്രകടനം ആരംഭിക്കും. 10.30ന് സമ്മേളന നഗരിയിലെ സ്റ്റാളുകളുടെ ഉദ്ഘാടനം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.ജെ.ജയിംസ് നിർവ്വഹിക്കും. 10.40ന് നടക്കുന്ന പൊതുസമ്മേളനം കൊടിക്കുന്നിൽ സുരേഷ്.എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.ആർ.ഭാസ്‌കരൻ അദ്ധ്യക്ഷനാവും. വിദ്യാഭ്യാസ അവാർഡ് വിതരണം ലീല അഭിലാഷ് നിർവഹിക്കും.