ആലപ്പുഴ : പൈതൃക ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി പുന്നപ്ര വയലാർ സമരസേനാനികളെ ആദരിക്കലും സമര സേനാനികളുടെ കുടുംബസംഗമവും ഇന്ന് നടക്കും. കലവൂർ ഗോൾഡൻ സ്റ്റേഡിയത്തിൽ രാവിലെ 9ന് നടക്കുന്ന യോഗത്തിൽ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, മന്ത്രിമാരായ ഡോ. ടി.എം.തോമസ് ഐസക്, ജി.സുധാകരൻ, പി.തിലോത്തമൻ തുടങ്ങിയവർ പങ്കെടുക്കും. കലാപരിപാടികൾ,സംവാദം,ഡയറക്ടറി പ്രകാശനം തുടങ്ങിയ ചടങ്ങുകൾ നടക്കുമെന്ന് സ്വഗതസംഘം ചെയർപേഴ്സൺ പി.കെ.മേദിനിയും ജനറൽ കൺവീനർ എം.കെ.ഹരിലാലും അറിയിച്ചു.