മാവേലിക്കര: എസ്.എൻ.ഡി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ 2020 ജനുവരി മാസം 18ാം തീയതി തൃശൂരിൽ നടക്കുന്ന ഏകാത്മകം മെഗാ ഇവെന്റിൽ മാവേലിക്കര യൂണിയനിൽ നിന്നും പങ്കെടുക്കുന്ന കുട്ടികളുടെ പരിശീലന ക്ലാസ് ഇന്ന് രാവിലെ 10ന് യൂണിയൻ ഓഫീസിൽ ആരംഭിക്കും. യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസുവിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം യൂണിയൻ വൈസ് പ്രസിഡന്റ് ഷാജി.എം പണിക്കർ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ബി.സുരേഷ് ബാബു മെഗാ ഇവന്റിനെ കുറിച്ച് മുഖ്യപ്രഭാഷണം നടത്തും.

യോഗം അസിസ്​റ്റന്റ് സെക്രട്ടറി അഡ്വ.കെ.സുരേഷ് കുമാർ, യോഗം ഇൻപെക്ടിംഗ് ഓഫീസർ എസ്.അനിൽരാജ്, യോഗം ഡയറക്ടർ ബോർഡ് അംഗം മൊട്ടയ്ക്കൽ സോമൻ, യൂണിയൻ കൗൺസിലർമാരായ ഡോ.പി.ബി സതീഷ് ബാബു, വിനു ധർമ്മരാജൻ, സദാനന്ദൻ വള്ളികുന്നം, മധു വടശേരിൽ, എൻ.ശിവദാസൻ, അഡ്വ.കെ.വി അരുൺ, സുധ വിജയക്കുട്ടൻ, രജിത്ത്, ഷിബു കൊട്ടയ്ക്കാട്ടുശേരി, വിനീത് വിജയൻ, വനിതാസംഘം പ്രസിഡന്റ് സുധ വിജയൻ, വൈസ് പ്രസിഡന്റ് ജയ സനൽ, സെക്രട്ടറി സുനിതാ രവി , ട്രഷറർ രാജശ്രീ കൃഷ്ണദാസ് യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി അനൂപ് കുമാർ, വൈസ് പ്രസിഡന്റ് സന്തോഷ് കാരാഴ്മ, ജോ.സെക്രട്ടറി നവീൻ.വി നാഥ് എന്നിവർ പങ്കെടുക്കും.