ഹരിപ്പാട്: എസ്.എൻ.ഡി.പി.യോഗം ചേപ്പാട് യൂണിയന്റെ നേതൃത്വത്തിലുള്ള ശ്രീനാരായണ ദർശന പഠന കേന്ദ്രത്തിൽ ഇന്ന് രാവിലെ 7.30 മുതൽ ആത്മോപദേശശതകം സാധാനായജ്ഞം ആരംഭിക്കും. വിശ്വപ്രകാശം.എസ്.വിജയാനന്ദാണ് ആചാര്യൻ. ആത്മോപദേശശതകത്തിലെ ഓരോ ജ്ഞാനവല്ലരിയും മനനം ചെയ്ത് അർത്ഥം ഗ്രഹിച്ച് സാധനാ അനുഷ്ഠാനം ചെയ്യുന്ന സമ്പ്രദായമാണ് യജ്ഞത്തിൽ നടത്തുന്നത്. സമ്മേളനം യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എൻ.അശോകൻ അദ്ധ്യക്ഷനാകും.