മാവേലിക്കര: സെന്റ് അൽഫോൻസാ സീറോ മലബാർ ദൈവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ.ജേക്കബ് ചെത്തിപ്പുഴ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. തുടർന്ന് ഫാ.തോമസ് പാറത്താനത്തിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ നടത്തി. ഇന്ന് വൈകിട്ട് 5ന് റവ.ഡോ.സെബാസ്റ്റിയൻ വലിയ പറമ്പിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന. 6.30 പ്രദക്ഷിണം മിച്ചൽജംഗ്ഷൻ, പുതിയകാവ്, വള്ളക്കാലി ജംഗ്ഷൻ വഴി പള്ളിയിൽ എത്തിച്ചേരും. ഫാ.ജോസഫ് പറത്താനം കാർമ്മികത്വം വഹിക്കും.
27ന് രാവിലെ 9.30ന് സപ്ര, 9.45ന് ചെങ്ങനാശേരി അതിരൂപത വികാരി ജനറാൾ റവ.ഡോ.തോമസ് പടിയത്തിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന. 11.45ന് പ്രദക്ഷിണം, തുടർന്ന് കൊടിയിറക്ക്, ഊട്ട്, നേർച്ച എന്നിവ നടക്കും. നവംബർ 3ന് ഇടവക ദിനം ആചരിക്കും 9.30ന് സപ്ര, 9.45ന് ചെങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ വിശുദ്ധ കുർബാനയ്ക്ക് കാർമ്മികത്വം വഹിക്കും. 11.45ന് ഇടവക ദിന സമ്മേളനം മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും.