ഹരിപ്പാട്: മുതുകുളം തെക്ക് തയ്യിൽ കിഴക്കതിൽ എൻ.ശ്രീധരപ്പണിക്കർ (പണിക്കർ സാർ- 69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.അഞ്ച് പതിറ്റാണ്ടായി മുതുകുളത്തെ പൊതു-സമാന്തര-സാക്ഷരതാ വിദ്യാഭ്യാസ രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു. സാമൂഹ്യ വികസന സമിതി പ്രസിഡന്റ്, സെക്രട്ടറി, രക്ഷാധികാരി, എൻ.എം പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ, ഹിന്ദി പ്രചാരകൻ, സാക്ഷരതാ പ്രവർത്തകൻ, സി.പി.എം കൊട്ടാരം ബ്രാഞ്ച് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സി.ഗിരിജ (റിട്ട. ഹെൽത്ത് സർവീസ് ). മക്കൾ: ലക്ഷ്മി.ജി.പണിക്കർ, ഐശ്വര്യ.ജി.പണിക്കർ. മരുമക്കൾ: അഭിലാഷ്, അജോയി