മാവേലിക്കര: തമിഴ്‌നാട് സ്വദേശിയായ ജീവനക്കാരനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തി. മാവേലിക്കര ദേവസ്വം ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ക്ലാസിക് ഹോട്ടലിലെ ജീവനക്കാരനായ തിരുനെൽവേലി മൂലക്കരപ്പെട്ടി സെൽവി നഗർ പള്ളിയാർ കോവിൽ തെരുവിൽ 6/10 നമ്പർ വീട്ടിൽ വടിവേലു (55)വിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഹോട്ടലിനുള്ളിലാണ് വടിവേലു പതിവായി കിടന്നുറങ്ങിയിരുന്നത്. രാവിലെ ഹോട്ടലിലെ മറ്റ് ജീവനക്കാർ എത്തിയപ്പോഴാണ് ചലനമറ്റ നിലയിൽ വടിവേലുവിനെ കണ്ടെത്തിയത്. ഉടൻതന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ദീപാവലി പ്രമാണിച്ച് ഇന്നലെ തിരുനെൽവേലിയിലേക്ക് മടങ്ങാനിരിയ്ക്കുകയായിരുന്നു വടിവേലു. ഭാര്യ: കനക. മകൾ: സരസ്വതി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. മാവേലിക്കര പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.