dfg

ഹരിപ്പാട്: നടുവട്ടം വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ 'ശ്രേഷ്ഠ ബാല്യം' പദ്ധതി പ്രകാരം പള്ളിപ്പാട് പഞ്ചായത്ത് 11-ാം വാർഡിൽ 88-ാം നമ്പർ അംഗൻവാടി കെട്ടിടം നവീകരിക്കുകയും കുഴൽ കിണർ നിർമ്മിച്ചു നൽകുകയും ചെയ്തു. ഇതിന്റെ സമർപ്പണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രകുറുപ്പ് നിർവഹിച്ചു. സ്കൂൾ മാനേജർ പി.കെ. ഗോപിനാഥൻ നായർ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗം വി.എസ്. ശ്യാം ശങ്കർ, പി.ടി​. എ പ്രസിഡന്റ് ബി.രാജേഷ്, പ്രിൻസിപ്പൽ കെ.ബി.ഹരികുമാർ, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ രമാദേവി, ആശാ പ്രവർത്തക ഉഷ, ശ്രീദേവിപ്പിളള തുടങ്ങിയവർ സംസാരിച്ചു.