ഹരിപ്പാട്: കേരള കലാമണ്ഡലം കല്പിത സർവകലാശാല ഏവൂർ കലാസ്വാദന പഠനക്കളരിയുടെ 5ാമത് വാർഷികം നാളെ ഉച്ചയ്ക്ക് 2ന് മണിമുതൽ ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ചേപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാ രാമചന്ദ്രൻ അദ്ധ്യക്ഷയാകും. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ തോന്നക്കൽ പീതാംബരൻ (കഥകളി വേഷം), ആയാംകുടി കുട്ടപ്പമാരാർ (ചെണ്ട), കലാമണ്ഡലം അച്യുതവാര്യർ (മദ്ദളം), ഏവൂർ രഘുനാഥൻ നായർ (തുള്ളൽ), ലേഖാ തങ്കച്ചി (കേരള നടനം) എന്നിവരെ ആദരിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ ജോൺ തോമസ് ഏവൂർ അഭിനന്ദ്, ബാലഗോപാൽ, അനഘ ലാൽ പണിക്കർ, ഭവ്യ അനിൽ, അർണ്ണവ് (കഥകളി), നിരഞ്ജന.വി.നായർ (കഥകളി ക്വിസ്), ദേവമാനസ എം.ആർ (ചോല്ലിയാട്ട മത്സര വിജയി), അനഘ വി.ജെ(കേരള നടനം), സൂര്യ നാരായണൻ (തായമ്പക), വൃന്ദ.യു എന്നി​വരെ അനുമോദി​ക്കും. മാത്തൂർ ഗോവിന്ദൻ കുട്ടി, ഡോ.മാങ്കുളം കൃഷ്ണൻ നമ്പൂതിരി, മണി വിശ്വനാഥ് എന്നിവർ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. പരിശീലനം നേടിയ നന്ദിത.എൽ, ആതിര.പി, ഭവ്യ അനിൽ, ശ്രീധരൻ നമ്പൂതിരി, അമൽകൃഷ്ണ എം.എസ്, പ്രജിത്ത്.പി.നായർ, ഹൃദ്യാ ഹരി (കഥകളി), ശ്രീരാഗ്, സിദ്ധാർത്ഥ്. എസ്.നായർ, നവനീത് കൃഷ്ണ.എം, ആകാശ്.എസ്, ശ്രീ റാം.എസ്, അക്ഷയ് വിശ്വൻ, അഭയൻ.ആർ, അദ്വൈത് സുനിൽ, ശ്രീ ഹരി.എൻ, സ്വാമിനാഥൻ, അഭിനന്ദ്.പി.എസ്, കൃഷ്ണപുരം സുരേഷ് പോറ്റി (കഥകളി ചെണ്ട), വിഷ്ണുപ്രിയ.എം, ശ്രീലക്ഷ്മി. എസ്, ഗൗരി ചന്ദന.ജി, അശ്വതി സുനിൽ, ഗൗരി.ആർ, ദേവാഞ്ജലി പിള്ള (മോഹിനിയാട്ടം) എന്നിവരുടെ അരങ്ങേറ്റം 5 മണി മുതൽ നടക്കും.