ആലപ്പുഴ: പൊതുവിതരണ സമ്പ്രദായം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കുക, വെട്ടിക്കുറച്ച ഭക്ഷ്യവിഹിതവും മണ്ണെണ്ണ വിഹിതവും പുന:സ്ഥാപിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് നവംബർ ഒന്നിന് സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളും അടച്ചിട്ട് വ്യാപാരികൾ രാജ് ഭവൻ മാർച്ച് നടത്തുമെന്ന് കെ.എസ്.ആർ.ഡി.എ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.ഷീജീർ അറിയിച്ചു.