photo

ആലപ്പുഴ: മുതിർന്ന അഭിഭാഷകൻ ആലപ്പുഴ തത്തംപള്ളി കരളകം വാർഡിൽ ജോസഫ് കോയിപ്പള്ളി (83) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ : ഡോ. ജോസഫ് കോയിപ്പള്ളി (ഇംഗ്ലീഷ് വിഭാഗം മേധാവി, കേന്ദ്ര സർവകലാശാല കാസർകോട്), ജേക്കബ് ജോസഫ് (കെന്റ് യു.കെ), സിറിൾ ജോസഫ് കോയിപ്പള്ളി, സീമ ജോസഫ്, ജോമോൻ ജോസഫ് (മാനേജർ ജി.ഐ ബാംഗളൂർ). മരുമക്കൾ : ഡോ. ആനി ജോസഫ്, ഷാൻസി ജേക്കബ്, റെനി സിറിൾ (അസോ. പ്രൊഫ. കോഴിക്കോട് മെഡിക്കൽ കോളേജ്), ഷിബു ജോസഫ് , അഹില (ജോയിന്റ് മാനേജർ വിപ്രോ ബാംഗ്ളൂരൂ).