പൂച്ചാക്കൽ : വില്ലേജ് ഓഫീസറെ വിമുക്തഭടൻ അസഭ്യം പറഞ്ഞതായി പരാതി. പള്ളിപ്പുറം വില്ലേജ് ഓഫിസർ ഗംഗാ പി.നായരാണ് ഇന്നലെ ഉച്ചയോടെ വില്ലേജ് ഓഫിസിലെത്തിയ ഒറ്റപ്പുന്ന സ്വദേശിയായ വിമുക്ത ഭടൻ തന്നെ അസഭ്യം പറഞ്ഞതായി കാട്ടി ചേർത്തല പൊലീസിൽ പരാതി നൽകിയത്. വരുമാനത്തിൽ കുറച്ച് സർട്ടിഫിക്കറ്റ് വേണമെന്നാവശ്യപ്പെട്ടത് നൽകില്ലെന്നറയിച്ചതോടെയാണ് അസഭ്യം പറഞ്ഞതെന്ന് പരാതിയിൽ പറയുന്നു. ചേർത്തല പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ വിമുക്തഭടനെതിരെ നടപടിയെടുക്കണമെന്ന് എൻജിഒ അസോസിയേഷൻ അരൂർ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സുരേന്ദ്ര സിംഗ് അധ്യക്ഷത വഹിച്ചു. ജില്ലാജോയിന്റ് സെക്രട്ടറിമാരായ ആർ.ശ്രീജിത്ത്, കെ.ടി.സാരഥി, അഞ്ജു ജഗദീഷ്,കെ.ജി.രാധാകൃഷ്ണൻ, ജോൺ മത്തായി തുടങ്ങിയവർ പ്രസംഗിച്ചു.