ആലപ്പുഴ: ക്ഷീരവികസന വകുപ്പിന്റെ മിൽക്ക് ഷെഡ് ഡെവൽപ്പമെന്റ് പദ്ധതിയിൽപ്പെടുത്തി പ്രളയബാധിതരായ ക്ഷീരകർഷകർക്കായി ക്ഷീര നവോത്ഥാനം എന്ന പേരിൽ പ്രത്യേക പുനരധിവാസ പദ്ധതി നടപ്പാക്കും. പദ്ധതി പ്രകാരം ഒരു പശു ഡയറി യൂണിറ്റ്, രണ്ട് പശു ഡയറി യൂണിറ്റ്, അഞ്ച് പശു ഡയറി യൂണിറ്റ്, കംപോസിറ്റ് ഡയറി യൂണിറ്റ്, കാലിത്തൊഴുത്ത് നിർമ്മാണം/നവീകരണ ധനസഹായം, ആവശ്യാധിഷ്ഠിധ ധനസഹായം, പ്രളയത്തിൽപ്പെട്ട് അടിസ്ഥാനസൗകര്യങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ച കൊമേഴ്സ്യൽ ഡയറി ഫാമുകൾക്കുള്ള ധനസഹായം എന്നിങ്ങനെ വിവിധങ്ങളായ പദ്ധതികൾ പ്രകാരമുള്ള ധനസഹായത്തിന് ക്ഷീരകർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം അതത് ബ്ലോക്കുകളിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ നവംബർ മൂന്നിനകം നൽകണം