കുട്ടനാട് : മഴയ്‌ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ മരം കടപുഴകി വീണു വീടിന്റെ മേൽക്കൂര തകർന്നു. വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. രാമങ്കരി പഞ്ചായത്ത് മൂന്നാംവാർഡ് രാമങ്കരി ഇരുപതിൽച്ചിറ അർച്ചനയിൽ വിപിൻ മോഹൻ(40),ഭാര്യ അർച്ചന(39) മകൾഅലീന(14),അർച്ചനയുടെ സഹോദരൻ സാലപ്പൻ(46)എന്നിവർരാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു സംഭവം. വീടിനോട് ചേർന്ന് നിന്നിരുന്ന വൻ മരങ്ങളിലൊന്നാണ് കടപുഴകി മേൽക്കൂരയിലേക്ക് പതിച്ചത്. ശബ്ദംകേട്ട് വീട്ടുകാർ പെട്ടന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. വീടിന്റെമേൽക്കൂര പൂർണ്ണമായുംതകർന്നു