ആലപ്പുഴ: ജില്ലയിലെ ഇ ഗ്രാന്റ്സ് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കുന്നതിലെ കാലതാമസവും മറ്റ് സാങ്കേതിക പ്രശ്നങ്ങളും സംബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുളള സംശയങ്ങൾ ദുരീകരിക്കും. ഇതിനായുള്ള പരാതികൾ നവംബർ 5 മുതൽ 15 വരെ ജില്ലാ പട്ടികജാതി വികസന ഫീസിലും ബ്ലോക്ക് പട്ടികജാതി വികസന ഒാഫീസുകളിലും സ്വീകരിക്കും.