photo

ചേർത്തല: മരുത്തോർവട്ടം ധന്വന്തരി മഹാക്ഷേത്രത്തിലെ ധന്വന്തരി ജയന്തി ഉത്സവത്തിന്റെ ഭാഗമായി ആയുർവേദ സംഗമം സംഘടിപ്പിച്ചു.പന്തളം കൊട്ടാരം ട്രസ്​റ്റ് പ്രസിഡന്റ് പി.ജി.ശശികുമാര വർമ്മ സംഗമം ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് ജി.സജികുമാർ അദ്ധ്യക്ഷനായി.സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ കെ.വി.മോഹൻകുമാർ, ഡോ.കെ.സത്യപ്രസാദിന് ധന്വന്തരി ആയുർവേദ പുരസ്‌കാരം സമർപ്പിച്ചു.ചേർത്തല താലൂക്ക് എൻ.എസ്.എസ്.യൂണിയൻ പ്രസിഡന്റ് പ്രാെഫ.ഇലഞ്ഞിയിൽ രാധാകൃഷ്ണൻ വൈദ്യശ്രേഷ്ഠരെ ആദരിച്ചു.യൂണിയൻ സെക്രട്ടറി ബി.ഗോപാലകൃഷ്ണൻ നായർ സംഗമ സന്ദേശം നൽകി. ക്ഷേത്രം തന്ത്റി കടിയക്കോൽ വാസുദേവൻ നമ്പൂതിരി ജ്യോതിഷ ശ്രേഷ്ഠരെ ആദരിച്ചു.ക്ഷേത്രം മാനേജർ ജി.അജികുമാർ,സെക്രട്ടറി ഡി.രാമചന്ദ്രൻ, ഡോ.ജെ.എസ്.ശ്രീകുമാർ,ഡോ.എ.ജയരാജ് എന്നിവർ സംസാരിച്ചു.ധന്വന്തരി ജയന്തി ഉത്സവത്തിന്റെ ഭാഗമായി മഹാ ധന്വന്തരഹോമം,ശ്രീബലി,കളഭാഭിഷേകം, മഹാപ്രസാദമൂട്ട്, കാഴ്ചശ്രീബലി, എന്നിവയുമുണ്ടായിരുന്നു.