കുട്ടനാട്: റവന്യു ജില്ല ശാസ്ത്രമേള യ്ക്ക് എടത്വയിൽ തുടക്കം. എടത്വ സെന്റ്അലോഷ്യസ് ഹയർസെക്കൻഡറി സ്‌കൂൾ, സെന്റ്‌മേരീസ് ഗേൾസ് ഹൈസ്‌കൂൾ, സെന്റ്‌മേരീസ്എൽ.പി സ്‌കൂൾ, സെന്റ് അലോഷ്യസ് എൽ.പി സ്‌കൂൾഎന്നിവിടങ്ങളിലാണ് മേളനടക്കുന്നത്. ശാസ്ത്രം, ഗണിതം, സാമൂഹികശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി.എന്നീഅഞ്ച് വിഭാഗങ്ങളിലായി 4000 കുട്ടികൾ മേളയിൽപങ്കെടുക്കുന്നു.
. കുട്ടനാട് വിദ്യാഭ്യാസജില്ലയിൽ ആദ്യമായാണ് റവന്യു ജില്ലാശാസ്ത്രമേള നടക്കുന്നത്.
കൊടിക്കുന്നിൽസുരേഷ് എം.പി മേള ഉദ്ഘാടനംചെയ്തു.ജില്ലാപഞ്ചായത്ത്പ്രസിഡന്റ് ജി.വേണുഗോപാൽ അദ്ധ്യക്ഷനായി.വെളിയനാട്‌ബ്ലോക്ക്പഞ്ചായത്ത്പ്രസിഡന്റ് ലൈല രാജു മുഖ്യപ്രഭാഷണംനടത്തി.സ്‌കൂൾ മാനേജർ ഫാ.മാത്യുചൂരവടി അനുഗ്രഹപ്രഭാഷണംനടത്തി.ജില്ലാപഞ്ചായത്ത് അംഗംബിനുഐസക്ക് രാജു, വിദ്യാഭ്യാസഉപഡയറക്ടർ ധന്യആർകുമാർ, കു
രുവിളജോസഫ്, പോളിതോമസ്, മീരതോമസ്, ഐ.ആർ.ജിജ, എം.ആർ.ജയശ്രീ, എൻ.ഭാമിനി എന്നിവർ സംസാരിച്ചു.
ഇന്ന വൈകിട്ട്‌നാലിന് സമാപനസമ്മേളനംജില്ലാപഞ്ചായത്ത് വികസനസ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻകെ.കെ.അശോകൻ ഉദ്ഘാടനംചെയ്യും. ജില്ലാപഞ്ചായത്തംഗംകെ.ആർ.കണ്ണൻ മുഖ്യപ്രഭാഷണംനടത്തും.