ചേർത്തല : എൻ.ജി.ഒ യൂണിയന്റെയും റെഡ് സ്റ്റാർ എൻ.ജി.ഒ കലാവേദിയുടേയും ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജില്ലാ കലോത്സവം 'സർഗോത്സവം - 2019 സിനിമാ താരം അനൂപ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.സി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ. വാമദേവൻ,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്.ഉഷാകുമാരി,എൽ.മായ,പി.സജിത്ത് എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എ.എ.ബഷീർ സ്വാഗതവും ജോയിന്റ് സെക്രട്ടറി എസ്.രഞ്ജിത്ത് നന്ദിയും പറഞ്ഞു. ലളിതഗാനം,ശാസ്ത്രീയ സംഗീതം,നാടൻപാട്ട്,കവിതാപാരായണം,മാപ്പിളപ്പാട്ട്,തബല,ചിത്രരചന,ജലഛായം, കാർട്ടൂൺ തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു.