photo

ചേർത്തല:ജീവനകല ജില്ലാ കമ്മിറ്റിയുടെ ഹാപ്പിനസ് സെന്ററിന്റെ പ്രവർത്തനം കണിച്ചുകുളങ്ങരയിൽ തുടങ്ങി.എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ ഉദ്ഘാടനം ചെയ്തു.പി.ആർ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ,മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.പ്രിയേഷ്കുമാർ,കണിച്ചുകുളങ്ങര ദേവീ ക്ഷേത്രം മേൽശാന്തി വി.കെ.സുരേഷ് ശാന്തി,ആർട്ട് ഒഫ് ലിവിംഗ് കേരള അപക്‌സ് ബോഡി അംഗം ജീവൻ ജോൺ,യൂത്ത് ഡീലർഷിപ്പ് നാഷണൽ ഡയറക്ടർ ജി.ജയചന്ദ്രൻ,ഗിരീഷ് എന്നിവർ സംസാരിച്ചു.