ആലപ്പുഴ: തൊഴിലിടങ്ങളിൽ വനിതാ ജീവനക്കാർക്ക് സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് കേരള എൻ.ജി.ഒ. സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് അനിത രവീന്ദ്രൻ ആവശ്യപ്പെട്ടു. കേരള എൻ.ജി.ഒ. സംഘ് വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 2 ന് നടത്തുന്ന സെക്രട്ടറിയേറ്റ് ധർണയുടെ ജില്ലാതല കാമ്പെയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി ദീപ കൃഷ്ണൻ, കേരളാ എൻ.ജി.ഒ സംഘ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡി. ബാബു പിള്ള, സംസ്ഥാന സെക്രട്ടറി എ. പ്രകാശ്, ജില്ലാ പ്രസിഡന്റ് കെ. മധു, ജില്ലാ സെക്രട്ടറി എൽ. ജയദാസ്, ജില്ലാ ട്രഷറർ ശ്രീജിത്ത് എസ്. കരുമാടി, ജോയിന്റ് സെക്രട്ടറി എൽ. ദിലീപ് കുമാർ, ജില്ലാ സമിതി അംഗങ്ങളായ എം.എസ്. അനിൽകുമാർ, ആർ.അഭിലാഷ്, കെ. രാമനാഥ്, സി.ടി. ആദർശ് എന്നിവർ സംസാരിച്ചു.