ആലപ്പുഴ : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ ആയുർവേദ വാരാചരണത്തിന്റെ ഭാഗമായി ശ്രീരുദ്ര ആയുർവേദ മൾട്ടി സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിന്റെയും നൈമിഷാരണ്യം സേവാ പ്രതിഷ്ടാന്റെയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും, അസ്ഥി സാന്ദ്രത പരിശോധനയും നാളെ രാവിലെ 9ന് കൈതവന ശ്രീരുദ്ര ആയുർവേദ ആശുപത്രിയിൽ
നടക്കും. എ. എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ മുഖ്യപ്രഭാഷണം നടത്തും. ക്യാമ്പിൽ എത്തുന്നവർക്ക് ആലപ്പുഴയിലെ വിദഗ്ധ ആയുർവേദ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ രോഗപരിശോധനയും അസ്ഥി സാന്ദ്രത പരിശോധനയും ഔഷധങ്ങളും, ലഭ്യമാക്കും.
മുൻകൂട്ടി ബുക്കു ചെയ്യുന്നതിന് ഫോൺ : 0477 2266778.

.