ആലപ്പുഴ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അമ്പലപ്പുഴ ,കുട്ടനാട് മേഖല വാർഷിക സമ്മേളനം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജോയി സക്കറിയ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി നടത്തിയ ചിത്രരചന, ക്വിസ് മത്സര വിജയികൾക്ക് ജില്ലാ പ്രസിഡന്റ് ബി.രവീന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രതിഛായ ജോർജുകുട്ടി മെമ്മോറിയൽ എസ്.എസ്.എൽ.സി അവാർഡ് സംസ്ഥാന കമ്മറ്റി അംഗം സി.സി.ബാബുവും പി.സത്യശീലൻ മെമ്മോറിയൽ പ്ലസ്ടു അവാർഡ് ജില്ലാ സെക്രട്ടറി ആർ.ഉദയനും സമ്മാനിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഫോട്ടോ പ്രദർശനം ആലപ്പുഴ പ്രസ് ക്ലബ് പ്രസിഡന്റ് കെ.യു.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. എൻ.ഹരിലാൽ,കൊച്ചുകുഞ്ഞ്,കെ.ചാക്കോ,പി.വി.തങ്കച്ചൻ,എൻ.വിജയനാഥ്,കെ.സി.ജയ്മോൻ,ഇ.ബി ജോണി എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി എം.ജി.കൃഷ്ണൻ സ്വാഗതവും കെ.ബി.ഉല്ലാസ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം ബി.ആർ.സുദർശനൻ ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡന്റ് കെ.ജെ.ക്ലാരൻസ് അദ്ധ്യക്ഷനായി. പ്രതിനിധി സമ്മേളനത്തിൽ അജി ഹൈലാന്റ് സ്വാഗതവും കെ.വിശ്വനാഥപിള്ള നന്ദിയും പറഞ്ഞു .