ആലപ്പുഴ: കേരള മുസ്ലിം ജമാ അത്ത് എസ്.വൈ.എസിന്റെ സ്വലാത്ത് ഹൽഖ വാർഷികം സമാപന സമ്മേളനം പുന്നപ്ര പറവൂർ മുസ്ളിം ജമാഅത്ത് ചീഫ് ഇമാം എച്ച്.ഇമാമുദ്ദീൻ ഉമരിയ്യ് ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം കമ്മറ്റി രക്ഷാധികാരി സി.എ നാസിറുദ്ദീൻ മുസ്ലിയാർ അദ്ധ്യക്ഷനായിരുന്നു. അബ്ദുക്കുട്ടി അഞ്ചിൽ ,നിസാം മുസ്തഫ എന്നിവരെ ആദരിച്ചു. മാനുപ്പ ഉസ്താദ് അവാർഡ് സയ്യിദ് അലി ബാഫഖി തങ്ങൾക്ക് നൽകി. അസയ്യിദ് അലി ബാഖഫി തങ്ങൾ കൊയിലാണ്ടി, ഷറഹ്ബീൽ സഖാഫി, ഹാഷിം അൽ ബുസ്താൻ , മുഹമ്മദ് കോയ തങ്ങൾ ചേലാട്ട്, എച്ച്.അബ്ദുൾ നാസർ തങ്ങൾ, സി.എ സലിം ചക്കിട്ടപറമ്പിൽ, കമാൽ എം മാക്കിയിൽ, കാസിം മുണ്ടുപറമ്പ് തുടങ്ങിയവർ പ്രസംഗിച്ചു.