വളളികുന്നം: കടുവിനാൽ 2200-ാം നമ്പർ എസ്.എൻ ശാന്തിനഗർ എസ്.എൻ.ഡി.പി ശാഖയിൽ നിർദ്ധനരായ കുടുംബത്തിനുള്ള ചികിൽസാ ധനസഹായ വിതരണവും പൊതു യോഗവും ഇന്ന് വൈകിട്ട് 3 ന് ശാഖാ ഹാളിൽ നടക്കും.
ശാഖാ യോഗം പ്രസിഡന്റ് ജെ ലളിതാഭായി അദ്ധ്യക്ഷയാകും. തുടർന്ന് ദിവ്യോത്സവം 2019 ലെ യൂണിയൻ തല മത്സരങ്ങളിൽ പുരസ്കാരം നേടിയ ഭഗത് സെൻ, ആദിത്യൻ ശ്രീകുമാർ, എം. ശ്രീഷ് എന്നിവരെ ആദരിക്കും