വള്ളികുന്നം: ഉപജില്ലാ സ്കൂൾ കലോൽസവം 28 മുതൽ നവംബർ ഒന്നുവരെ വള്ളികുന്നം അമൃത ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 102 സ്കൂളുകളിൽ നിന്നുള്ള മൂവായിരത്തോളം പ്രതിഭകൾ 332 ഇനങ്ങളിലായി ഏഴ് വേദികളാണ് സജ്ജമാക്കിയിരിക്കുന്നത്.

പരിപാടിയുടെ നടത്തിപ്പിനായി 17 സബ് കമ്മിറ്റികളാണ് പ്രവർത്തിക്കുന്നത്. 28ന് വൈകിട്ട് 3 ന് ആർ. രാജേഷ് എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്യും.ഒന്നിന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. യു. പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കായംകുളം നഗരസഭ ചെയർമാൻ എൻ. ശിവദാസൻ സമ്മാനദാനം നിർവഹിക്കും. പത്രസമ്മേളനത്തിൽ വളളികുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തങ്കപ്പൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.കെ. അനിൽ, അംഗങ്ങളായ ജി. രാജീവ്കുമാർ, പി. പ്രകാശ്, പ്രിൻസിപ്പൽ കെ.എൻ. അജിത്കുമാർ, പ്രഥമാദ്ധ്യാപിക വി. സുനിത, പി. ഷാജി, എസ്. ജമാൽ തുടങ്ങിയവർ പെങ്കടുത്തു