ആലപ്പുഴ: ജില്ലാ സി.എസ്‌.സി വി.എൽ.ഇ സൊസൈറ്റിയുടെ ട്രഷററും സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ ജീവനെ അകാരണമായി നികുതിവകുപ്പ് പീഡിപ്പിക്കുന്നതിൽ സൊസൈറ്റി ജില്ലാകമ്മിറ്റിയോഗം പ്രതിഷേധിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ 29നു നടത്തുന്ന കടയടപ്പ് സമരത്തിൽ പങ്കെടുക്കാനും യോഗം തീരുമാനിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് വിനയരാജ് അദ്ധ്യക്ഷനായി. സെക്രട്ടറി ഷിജു മാധവൻ, ജില്ലാകമ്മിറ്റിയംഗങ്ങളായ ഷീന എം. ചാക്കോ, ആവണി, ചന്ദ്രബോസ്, ഹുസൈൻ, ആര്യ, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.