onattukara

ചാരുംമൂട്‌: ഡിസംബർ 13 മുതൽ 17 വരെ ചാരുംമൂട്ടിൽ നടക്കുന്ന ഓണാട്ടുകര കാർഷികോത്സവത്തിന്റെ സ്വാഗത സംഘം ഓഫീസ് പ്രവർത്തനം തുടങ്ങി.

ജംഗ്ഷന് കിഴക്കു മാറിയുള്ള ഗ്രാമ പൂർണിമയിൽ ആർ.രാജഷ് എം.എൽ.എ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. ജനറൽ കൺവീനർ തോമസ് എം.മാത്തുണി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, ജില്ലാ പഞ്ചായത്തംഗം കെ.സുമ, ബ്ലോക്ക് പഞ്ചായത്തംഗം ലില്ലി ഗോപാലകൃഷ്ണൻ, പഞ്ചായത്തംഗം പത്മകുമാരി, പത്മാധരൻ നായർ, ജോർജ് കുട്ടി, അഭിലാഷ്, എസ്. ജമാൽ,പ്രസാദ് ചത്തിയറ, ശിവൻ പിള്ള,വിജയൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.