nooranadu-padanilam

ചാരുംമൂട്: നൂറനാട് പടനിലം ഗവ.എൽ.പി.എസിൽ നൂറനാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ സമഗ്ര പച്ചക്കറി കൃഷിയ്ക്ക് തുടക്കമായി. സ്കൂളിന്റെ ടെറസിൽ 1000 ചട്ടികളിലാണു് വിവിധയിനം പച്ചക്കറി തൈകൾ നടുന്നത്. കുട്ടികൾക്ക് നെൽകൃഷി പരിചയപ്പെടുത്തതിനായി ചട്ടികളിൽ തന്നെ നെല്ലും കൃഷി ചെയ്യും.

കൃഷിയിറക്കിന്റെ ഉദ്ഘാടനം ആർ.രാജേഷ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അശോകൻ നായർ അദ്ധ്യക്ഷത വഹിച്ചു. ചാരുംമൂട് കൃഷി അസി.ഡയറക്ടർ പ്രിയ കെ.നായർ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡൻറ് വി.പി.മധുകുമാരി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി​.കെ.രാജൻ, എ.എം. നരേന്ദ്രൻ, സ്വപ്ന സുരേഷ്, പഞ്ചായത്തംഗങ്ങളായ സോബി,ടി​.വിജയൻ, ഗിരിജാമോഹൻ,കൃഷി ആഫീസർ സിജി സൂസൻ ജോർജ്, പി.റ്റി.എ പ്രസിഡന്റ് വി.അനീഷ് കുമാർ, വികസന സമിതി കൺവീനർ എസ്‌.രാമകൃഷ്ണൻ, പ്രഥമാദ്ധ്യാപിക പത്മാക്ഷി തുടങ്ങിയവർ പങ്കെടുത്തു.