ഹരിപ്പാട്: കരുവാറ്റാ ശ്രീനാരായണ ധർമ്മ സേവാസംഘം ഗുരുമന്ദിരത്തിലെ 52ാ മത് പ്രതിഷ്ഠാ വാർഷികവും ശാരദാ മഠത്തിന്റെ 33ാമത് വാർഷികവും ഇന്ന് നടക്കും. രാവിലെ 7.30 നും 8.00 നും മദ്ധ്യേ പ്രസിഡന്റ് ദിനു വാലുപറമ്പിൽ ശിവഗിരി മഹാസമാധിയിൽ പൂജിച്ച പതാക ഉയർത്തും. ഗുരു ഭാഗവത പാരായണം പ്രാർത്ഥന, ഉച്ചയ്ക്ക് 1.30 ന് അന്നദാനം. വൈകിട്ട് 6.30ന് ദീപാരാധന. പ്രാർത്ഥന, 7ന് സംഘം ശ്രീനാരായണ പഠന കേന്ദ്രത്തിലെ കുട്ടികൾ അവതരിപ്പിക്കുന്ന ഗുരുദേവകൃതികളുടെ ദൃശ്യാവിഷ്കാരം. തുടർന്ന് കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണം എന്നിവ നടക്കും.