ഹരിപ്പാട്: നങ്ങ്യാർകുളങ്ങര നോർത്ത് റസിഡന്റ്സ് അസോസിയേഷൻ കൊതുക് നശീകരണ ബാറ്റ് വിതരണം ചെയ്തു. എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഹേമലത നിർവഹിച്ചു. കൗൺസിലർ രജനി, ഫ്രാൻസി​സ് തുടങ്ങിയവർ സംസാരിച്ചു. പ്രസിഡന്റ് സുരേന്ദ്രൻ അദ്ധ്യക്ഷനായി. ശ്രീകുമാർ, പ്യാരിലാൽ, രാധാകൃഷ്ണൻ, ചന്ദ്രമതി, ശിവരാജൻ, സതീഷ് തുടങ്ങിയവർ സംസാരിച്ചു.